2011 നവംബർ 16, ബുധനാഴ്‌ച
വിദ്യാര്‍ഥികളെ ഉപദ്രവിച്ച സംഭവം: ആനക്കാംപൊയിലില്‍ ഇന്ന് ഹര്‍ത്താല്‍
2011 ഒക്‌ടോബർ 31, തിങ്കളാഴ്‌ച
ആനക്കാംപൊയില്‍-മേപ്പാടി റോഡ്: ഒപ്പുശേഖരണം തുടങ്ങി
തിരുവമ്പാടി: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി റോഡ് യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ആനക്കാംപൊയില്‍ 'ഒരുമ' സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം ആരംഭിച്ചു. പതിനായിരത്തിലധികം ആളുകളുടെ ഒപ്പുശേഖരണം നടത്തി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ബാബു പാറപ്പുറം, തോമസ് പെരിഞ്ചേരി, ജോസ് വാലുമ്മല്‍, കെ.എ. ജോസ്, തോമാച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.തിരുവമ്പാടി പഞ്ചായത്തില്‍ നിന്നാരംഭിച്ച് കോടഞ്ചേരി പഞ്ചായത്തിലൂടെ വയനാട് ഭാഗത്ത് മേപ്പാടിയില്‍ എത്തിച്ചേരുന്നതാണു 14 കി.മീ വരുന്ന നിര്‍ദ്ദിഷ്ട പാത .പ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജന പദ്ധതി റോഡായ മുത്തപ്പന്‍പുഴ-മറിപ്പുഴ മലയോരപാതയില്‍ നിന്ന് മൂന്നു കി.മീ. സഞ്ചരിച്ചാല്‍ സ്വര്‍ഗ്ഗം കുന്നിലെത്താം .ഇവിടെ നിന്ന് 2.75 കിലോ മീറ്ററാണു ജില്ലാ അതിര്‍ത്തിയിലെക്കുള്ളത് .വനപ്രദേശത്ത് നിലവില്‍ 2 കി.മീ. കൂപ്പു റോഡുണ്ട് 1970 ല്‍ സ്വകാര്യ വനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു മുമ്പുള്ള ഈ റോഡ് ബദല്‍ റോഡിന്റെ ഭാഗമാക്കുകയാണെങ്കില്‍ വനം നശിപ്പിക്കാതെ തന്നെ റോഡുണ്ടാക്കം .
മലയോര പട്ടണങ്ങളായ തിരുവമ്പാടിയെയും കല്പറ്റയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബദല്‍ റോഡു വന്നാല്‍ കോഴിക്കോട് നിന്ന് ബത്തേരിയിലെക്കുള്ള ദൂരം 25 കി.മീ. കുറയും .തിരുവമ്പാടി,പൂവാറംതോട്,നിലമ്പൂര്‍ മേജര്‍ ഡിസ്ട്രിക്റ്റ് റോഡിനെ കൂട്ടിയിണക്കിയാല്‍ വയനാട്,കോഴിക്കോട് ,മലപ്പുറം ജില്ലകളെ ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന റോഡ് എന്ന പ്രത്യേകതയും ഉണ്ട് .ടൂറിസ്റ്റു കേന്ദ്രങ്ങളായ അരിപ്പാറ വെള്ളച്ചാട്ടം ,വെള്ളരിമല ,പതങ്കയം,ഒലിച്ചു ചാട്ടം എന്നിവയുടെ സമീപത്തു കൂടെയാണു റോഡ് കടന്നു പോകുന്നത് .മലയോര നിവാസികളുടെ ചിരകാല സ്വപ്നമായ ബദല്‍ റോഡിനായി ജനപ്രതിനിധികളുടെ
ഭാഗത്ത് നിന്ന് സത്വര നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്
2011 ഒക്‌ടോബർ 5, ബുധനാഴ്‌ച
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി
നിര്‍ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി റോഡിന്റെ 2.950 കി.മീ. ദൂരം മാത്രമാണ് വനത്തിലൂടെ കടന്നുപോകുന്നത്. 15 കി.മീ. വീതിയില്‍ റോഡ് നിര്‍മിക്കാന്‍ 4.4 ഹെക്ടര്‍ വനഭൂമിയാണ് വിട്ടുകിട്ടേണ്ടത്. റോഡിനായി ലഭിക്കുന്ന വനഭൂമിക്ക് പകരമായി ആനക്കാംപൊയില്‍ സ്വര്‍ഗംകുന്നിലെ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുത്ത് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വനംവകുപ്പിന് കൈമാറുമെന്ന് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.
