2011 ഒക്‌ടോബർ 5, ബുധനാഴ്‌ച

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി

വയനാട്ടിലേക്കുള്ള നിര്‍ദിഷ്ട ചുരമില്ലാപാതയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി റോഡിനായി വനഭൂമി ലഭ്യമാക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

നിര്‍ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി റോഡിന്റെ 2.950 കി.മീ. ദൂരം മാത്രമാണ് വനത്തിലൂടെ കടന്നുപോകുന്നത്. 15 കി.മീ. വീതിയില്‍ റോഡ് നിര്‍മിക്കാന്‍ 4.4 ഹെക്ടര്‍ വനഭൂമിയാണ് വിട്ടുകിട്ടേണ്ടത്. റോഡിനായി ലഭിക്കുന്ന വനഭൂമിക്ക് പകരമായി ആനക്കാംപൊയില്‍ സ്വര്‍ഗംകുന്നിലെ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുത്ത് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വനംവകുപ്പിന് കൈമാറുമെന്ന് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ